Friday, February 23, 2007

ജീവിതം (ഒലക്കേടെ മൂട്‌) പാര്‍ട്ട്‌-2


Friday, February 16, 2007

ജീവിതം !.


ജീവിതം !. ഒലക്കേടെ മൂട്‌!

ജീവിതത്തിനൊരു ചവിട്ടു കൊടുക്കണം!

Sunday, January 07, 2007

പഴുത്‌




ഒടുവില്‍ ഒരു പഴുത്‌ കണ്ടെത്തിയിരിക്കുന്നു.
കണ്ടെത്തിയതല്ല. കാശ്‌ കൊടുത്തു വാങ്ങിയതാണ്‌. ഒരു ക്യാമറ.
സമയം കിട്ടുമ്പോള്‍ ഒരു കണ്ണടച്ചു മറുകണ്ണു കൊണ്ടു നോക്കാന്‍ പരിശീലിക്കുന്നു.
അതൊരു കെണിയാണ്‌.
ഒടുവില്‍, പിടിക്കപ്പെടുമ്പോള്‍ അടഞ്ഞ കണ്ണ്‍ മറുകണ്ണിനെതിരായി സാക്ഷി പറയും.
അങ്ങനെയാണ്‌ ഒരു ഒളിഞ്ഞുനോട്ടക്കാരന്‍ ഒറ്റനോട്ടത്തില്‍ പതറിപ്പോകുന്നത്‌. കണ്ണുകള്‍ താഴ്ത്തുന്നത്‌. തിരിച്ചറിയപ്പെടുന്നത്‌.
പഴുത്‌. ഒളിഞ്ഞുനോട്ടക്കാരന്റെ പണിസാമാനം.
അടയുമ്പോള്‍ തുറയുന്നത്‌.
സ്വകാര്യതകളുടെ തത്സമയ സംപ്രേക്ഷണം.
തൊട്ടുപിന്നില്‍ ആസക്തി കുമിഞ്ഞു കൂര്‍ത്ത്‌ ശ്വാസം പിടിക്കുന്ന ഒരു കണ്ണുണ്ടാവും.
കാശ്‌ കൊടുത്ത്‌ വാങ്ങിയത്‌ അതാണ്‌. ആസക്തി.
സ്വതവെ ദുര മൂത്ത എന്റെ കണ്ണിന്‌ കൂടുതല്‍ ആസക്തി.
ആകൃതിയെയും പ്രകൃതിയെയും കൂടുതല്‍ പ്രേമിക്കാമെന്ന പ്രയോജനമുണ്ട്‌.


ഇത്‌ ഞാനും ഇടക്കിടക്കു ഇവിടെയുണ്ട്‌ എന്നറിയിക്കാനുള്ള ബ്ലോഗാണ്‌.
പണ്ടു ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ കുംബ്ലേയെ പോലെ ഫീല്‍ഡ്‌ ചെയ്യുന്നവരോട്‌ പറയും. "ഡാ, നീ അവിടെ നിക്കണമെന്നില്ല. ഉണ്ടെന്നറിയിക്കാന്‍ അവിടെ ഒരു കടലാസില്‍ കല്ലെടുത്ത്‌ വെച്ചു സ്ഥലം വിട്ടോ.."
അതില്‍ കൂടുതല്‍ ഒന്നുമില്ല ഇവിടെയും.

ഇതു അയഞ്ഞവര്‍ക്ക്‌ അലമ്പാനുള്ള ബ്ലൊഗാണ്‌. :-)

-മറിയം-